Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Religious Harmony

Thrissur

മ​ത​സൗ​ഹാ​ർ​ദ തി​രു​ന​ട​യ്ക്ക​ൽ മേ​ളം അ​ര​ങ്ങേ​റി

പാ​വ​റ​ട്ടി: മേ​ള​സ്വാ​ദ​ക​രെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി പാ​വ​റ​ട്ടി തി​രു​നാ​ളി​ന് മ​ത​സൗ​ഹാ​ർ​ദ തി​രു​ന​ട​യ്ക്ക​ൽ മേ​ളം അ​ര​ങ്ങേ​റി. പാ​വ​റ​ട്ടി തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ ശ​തോ​ത്ത​ര സു​വ​ർ​ണ ജൂ​ബി​ലി തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി തി​രു​നാ​ൾ സൗ​ഹൃ​ദ​വേ​ദി​യാ​ണ് തി​രു​ന​ട​യ്ക്ക​ൽ​മേ​ളം ഒ​രു​ക്കി​യ​ത്.

പ​ള്ളി​ക്കു​സ​മീ​പം പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ൽ കു​റ്റൂ​ർ ദീ​പ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 101 ക​ലാ​കാ​ര​ന്മാ​രെ അ​ണി​നി​ര​ത്തി​യാ​യി​രു​ന്നു മ​ത​സൗ​ഹാ​ർ​ദ തി​രു​ന​ട​യ്ക്ക​ൽ മേ​ളം. ര​ണ്ട​ര മ​ണി​ക്കൂ​ർ നീ​ണ്ട മേ​ളം ചെ​മ്പ​ട​യി​ൽ തു​ട​ങ്ങി പാ​ണ്ടി​മേ​ള​ത്തി​ൽ അ​വ​സാ​നി​ച്ചു. കു​ഴ​ലി​നു തി​രു​വ​മ്പാ​ടി ദീ​പു​വും ഇ​ല​ത്താ​ള​ത്തി​ന് കീ​ഴൂ​ർ ഉ​ണ്ണി​ക്കു​ട്ട​നും പ്രാ​മാ​ണി​ക​രാ​യി.

ഇ​രു​പ​ത്തി​യ​ഞ്ചാം വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന തി​രു​നാ​ൾ സൗ​ഹൃ​ദ വേ​ദി​യു​ടെ തി​രു​ന​ട​യ്ക്ക​ൽ മേ​ളം വി​കാ​രി ഫാ. ​ആ​ന്‍റ​ണി ചെ​മ്പ​ക​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സൗ​ഹൃ​ദ​വേ​ദി പ്ര​സി​ഡ​ന്‍റ് എ.​ടി. ആ​ന്‍റോ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സെ​ക്ര​ട്ട​റി സു​ബി​രാ​ജ് തോ​മ​സ്, ക​ൺ​വീ​ന​ർ എ​ൻ.​ജെ. ലി​യോ, ട്ര​ഷ​റ​ർ ജെ​റോം ബാ​ബു, പ​ൽ​പ്പു ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഋ​ഷി പ​ൽ​പ്പു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up